Friday, November 26, 2010

ബിഗ് പിക്ചര്‍ ശില്‍പശാല

പള്ളിക്കല്‍ സി ആര്‍ സി ഗ്രാന്റുപയോഗിച്ച് പള്ളിക്കല്‍ പഞ്ചായത്തിലെ എല്‍ പി സ്കൂളുകളിലെ ഒന്ന്,രണ്ട് ക്ലാസുകളിലെ അദ്ധ്യാപകര്‍ക്കായി ബിഗ് പിക്ചര്‍ ശില്‍പശാല സംഘടിപ്പിച്ചു. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡ്ന്റ് ശ്രീ.കെ പി മുസ്തഫ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ഉപ ജില്ലാ വിദ്യാഭ്യാസ ഒഫീസര്‍ ശ്രീ കെ പി ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി.

ഒന്ന്,രണ്ട് ക്ലാസുകളിലെ ക്ലാസ് തല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളാണ്, ബിഗ് പിക്ചറില്‍ ഉള്‍ക്കൊള്ളിച്ചത്. ഓരോ തീമിനുമനുസരിച്ചുള്ള പടനോപരണങ്ങളും ശില്‍പശാലയില്‍ രൂപപ്പെടുത്തി.
കോഴിക്കോട് മണാശ്ശേരി ജി എം എല്‍ പി സ്കൂളിലെ അദ്ധ്യാപകരായ മനു മോഹന്‍,ഷിജി എന്നിവരാണ്, ശില്‍പശാല നയിച്ചത്.

No comments:

Post a Comment

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..