Wednesday, February 16, 2011

ഹരിതവിദ്യാലയം-മലപ്പുറം മുന്നോട്ട്‌


ഐ.ടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ അവസാനറൗണ്ടില്‍ ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ സ്ഥാനം പിടിച്ചു. ആകെ 12 സ്‌കൂളുകളെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുത്തിട്ടുള്ളത്. കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര, ജി.എച്ച്.എസ്.എസ് കരുവാരകുണ്ട് എന്നീ സ്‌കൂളുകളാണ് അവസാന പന്ത്രണ്ടില്‍ സ്ഥാനം പിടിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളില്‍നിന്ന് മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത നൂറിലധികം സ്‌കൂളുകള്‍ ആദ്യഘട്ടത്തില്‍ മത്സരിച്ചിരുന്നു.

അടിസ്ഥാനസൗകര്യങ്ങള്‍, പഠനമികവ്, ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസ, സാമൂഹിക ഇടപെടല്‍, പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കലാ-സാഹിത്യ-ശാസ്ത്രമേഖലകളിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് മത്സരം നടക്കുന്നത്. ഐ.ടി അറ്റ് സ്‌കൂളിനോടൊപ്പം എസ്.എസ്.എ, എസ്.ഐ.ഇ.ടി എന്നിവയും 'ഹരിതവിദ്യാലയം' റിയാലിറ്റിഷോയില്‍ സഹകരിക്കുന്നുണ്ട്.

അവസാനറൗണ്ടില്‍ ഒന്നാമതെത്തുന്ന സ്‌കൂളിന് 15 ലക്ഷംരൂപ, രണ്ടാംസ്ഥാനത്തിന് 10 ലക്ഷം, മൂന്നാംസ്ഥാനത്തെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം എന്നിങ്ങനെ സമ്മാനമായി ലഭിക്കും. മറ്റ് സ്‌കൂളുകള്‍ക്ക് ഒരുലക്ഷംരൂപ വീതവും ലഭിക്കും. ദൂരദര്‍ശനും വിക്ടേഴ്‌സ് ചാനലും റിയാലിറ്റിഷോ സംപ്രേഷണംചെയ്യുന്നുണ്ട്

1 comment:

  1. Happy to see this kinda Malayalam initiatives.

    May I please know how can we help with our blog www.kondottyonline.com

    Thanks

    ReplyDelete

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..