Tuesday, November 2, 2010

എടപ്പാള്‍-സംസ്ഥാനത്തെ ആദ്യത്തെ ബ്ലോഗീകരിച്ച ഉപജില്ല.



എടപ്പാള്‍: ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ബ്ലോഗ് നിര്‍മിച്ചതിന്റെ പ്രഖ്യാപനം നടന്നു. വിവര സാങ്കേതിക വിദ്യാ സെമിനാര്‍ ബി.ആര്‍.സിയില്‍ എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എന്‍.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ആദ്യ ബ്ലോഗീകരിച്ച ഉപജില്ലയായി എടപ്പാള്‍ ഇതോടെ മാറി. എടപ്പാളിലെ 69 വിദ്യാലയങ്ങളാണ് ഇതിലുള്‍പ്പെടുക.

സ്വന്തമായി ബ്ലോഗ് തുടങ്ങിയ സി.എസ്.രതീഷ്, വൈശാഖ്.ആര്‍ കുമാര്‍, എച്ച്.നവീന്‍, ആര്യകൃഷ്ണ എന്നിവരെ ആദരിച്ചു.

ശാസ്ത്രാസാഹിത്യ പരിഷത്തുമായി സഹകരിച്ച് നടന്ന സെമിനാറില്‍ കവി പി.പി.രാമചന്ദ്രന്‍, പി.സുനില്‍, എ.വി.ഹംസത്തലി, സി.എസ്.മോഹന്‍ദാസ്, രഞ്ജിത് അടാട്ട്, വി.ടി.ജയപ്രകാശ്, പി.എന്‍.ഭവത്രാദന്‍, കെ.കെ.ലക്ഷ്മണന്‍, ബി.പി.ഒ എം.കെ.മുഹമ്മദ്‌സിദ്ദിഖ്, പി.പി.വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ഇ.ഒ എന്‍.ഹരിദാസ് അധ്യക്ഷതവഹിച്ചു. വിലാസം: htpp://brcedapal.blogspot.com

1 comment:

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..