സംസ്ഥാനത്തെ മികച്ച സ്കൂളുകളെ കണ്ടെത്താനുള്ള വിദ്യാഭ്യാസവകുപ്പും വിക്ടേഴ്സ് ചാനലും ചേര്‍ന്ന് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് ജില്ലയില്‍നിന്ന് 15 സ്കൂളുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. ആറ് ഹൈസ്കൂളുകളും അഞ്ച് യു.പി സ്കൂളുകളും നാല് എല്‍.പി സ്കൂളുകളുമാണ് തിരഞ്ഞെടുത്തത്.
മലപ്പുറം വിദ്യാഭ്യാസജില്ലയില്‍നിന്ന് ആറും വണ്ടൂരില്‍നിന്ന് അഞ്ചും തിരൂരില്‍നിന്ന് നാലും സ്കൂളുകളാണ് ഉള്ളത്.
ഹൈസ്കൂളുകള്‍: എം.എസ്.പി.എച്ച്.എസ് മലപ്പുറം, പി.പി.എം.എച്ച്.എസ് കൊട്ടുക്കര, ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ, പി.കെ.എം.എച്ച്.എസ് എടരിക്കോട്, ഡി.ജി.എച്ച്.എസ് താനൂര്‍, ജി.എച്ച്.എസ്.എസ് കരുവാരകുണ്ട്.
യു.പി സ്കൂളുകള്‍: ജി.യു.പി സ്കൂള്‍ കൂട്ടിലങ്ങാടി, ജി.എം.യു.പി.എസ് ഒഴുകൂര്‍, ജി.യു.പി.എസ് തേഞ്ഞിപ്പലം, ജി.യു.പി.എസ് പുറത്തൂര്‍, ജി.എം.യു.പി.എസ് കാളികാവ് ബസാര്‍.
എല്‍.പി സ്കൂളുകള്‍: ജി.എല്‍.പി.എസ് മഞ്ചേരി, ജി.എല്‍.പി.എസ് ഇടിവണ്ണ എസ്റ്റേറ്റ്, സി.കെ.ജി.എല്‍.പി.എസ് വാണിയമ്പലം, ജി.എല്‍.പി.എസ് കരുവാരകുണ്ട്.
No comments:
Post a Comment
താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..