Thursday, June 30, 2011

വിടപറഞ്ഞ നാണയങ്ങള്‍ക്ക് കുത്തൂപറമ്പ് ജി.എല്‍.പി.സ്‌കൂളില്‍ യാത്രയയപ്പ്



അരീക്കോട്: ബുധനാഴ്ച ബാങ്ക് സമയം അവസാനിച്ചതോടെ രാജ്യത്ത് മൂല്യംനഷ്ടപ്പെട്ട 1, 2, 5, 10, 20, 25 പൈസ നാണയങ്ങള്‍ക്ക് കുത്തൂപറമ്പ് ജി.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യാത്രയയപ്പ് നല്‍കി. അധ്യാപകര്‍ ശേഖരിച്ച നാണയങ്ങള്‍ ഉപയോഗിച്ചായിരുന്നു യാത്രയപ്പ്. ഓരോ കുട്ടിക്കും വിവിധ നാണയങ്ങള്‍ നല്‍കി അവയുടെ മുദ്രണകാലവും മൂല്യവും മറ്റും പരിചയപ്പെടാന്‍ അവസരം നല്‍കിയിരുന്നു. തുടര്‍ന്ന് ഒരേ മൂല്യത്തിലുള്ള നാണയങ്ങള്‍ ഒട്ടിച്ച് അവയുടെ മൂല്യം പ്രകടിപ്പിക്കുന്ന പ്രദര്‍ശനവും പുരാതന നാണയങ്ങളുടെയും വിദേശ നാണയങ്ങളുടെയും പ്രദര്‍ശനവും ഒരുക്കി.

നാട്ടിലെ പ്രായംചെന്ന കാരണവര്‍ മണ്ണില്‍തൊടി ബീരാന്‍ ഹാജി പഴയകാല നാണയങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ഓട്ടമുക്കാലും അണയും മറ്റും പരിചയപ്പെടുത്തി ഹാജി നടത്തിയ ക്ലാസ് കുട്ടികള്‍ക്ക് ഹൃദ്യമായി.

മൂല്യം നഷ്ടപ്പെട്ട നാണയങ്ങള്‍ ഇനി ലഭിച്ചാല്‍ അവ സ്‌കൂളിലെ ചരിത്ര ഭണ്ഡാരത്തിലേക്ക് നിക്ഷേപിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ കെ. അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞു. എം.ടി. ഇബ്രാഹിം, രഞ്ജിത്ത് കരുമരക്കാടന്‍, കെ. അബ്ദുന്നാസര്‍, എം. ലിനിത കുമാരി എന്നിവര്‍ പ്രസംഗിച്ചു.

mathrubhumi.com

4 comments:

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..