Tuesday, August 23, 2011

ഗണിതലാബ്


വണ്ടൂര്‍ ഉപജില്ലയിലെ ആദ്യത്തെ ഗണിതലാബ് അഞ്ചച്ചവിടി ഗവ. യു.പി. സ്‌കൂളില്‍ പ്രവര്‍ത്തനം തുടങ്ങി. രസകരമായും എളുപ്പത്തിലും ഗണിതപഠനത്തിന് അവസരമൊരുക്കുന്ന രീതിയിലാണ് ലാബ് ഒരുക്കിയിട്ടുള്ളത്. എസ്.എസ്.എ ഫണ്ട് വിനിയോഗിച്ചാണ് ഗണിതലാബ് സജ്ജീകരിച്ചിട്ടുള്ളത്.

ഗണിതശാസ്ത്രത്തിലെ ആശയരൂപവത്കരണത്തിന് അവസരമൊരുക്കുന്ന കളികള്‍, ഗണിതശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങള്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് പഠനാവസരങ്ങള്‍ സൃഷ്ടിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ച് എല്ലാ കുട്ടികള്‍ക്കും ഗണിതപഠനം ലളിതമാക്കുന്നതിനുള്ള സംവിധാനം ഗണിതലാബിലുണ്ട്. വണ്ടൂര്‍ ഉപജില്ലയിലെ ആദ്യ ഗണിതലാബാണ് അഞ്ചച്ചവിടി സ്‌കൂളില്‍ ഒരുങ്ങിയത്.

ഗണിതലാബിന്റെ ഉദ്ഘാടനം വണ്ടൂര്‍ ബി.പി.ഒ മാത്യു പി. തോമസ് നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ പി. ശശികുമാര്‍ അധ്യക്ഷതവഹിച്ചു. അധ്യാപകരായ ടി.എസ്. രവികുമാര്‍, ഒ.കെ.എസ്. പ്രസാദ്, മനോജ്, ഇ. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

2 comments:

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..