Sunday, September 4, 2011

ദേശീയ അധ്യാപകദിനം സുവര്‍ണജൂബിലി സംസ്ഥാനതല ആഘോഷം

ദേശീയ അധ്യാപകദിനം സുവര്‍ണജൂബിലി സംസ്ഥാനതല ആഘോഷം തിങ്കളാഴ്ച മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഒമ്പതുമണിക്ക് അധ്യാപകര്‍ക്കുള്ള കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും. രണ്ടുമണിക്ക് ആഘോഷപരിപാടി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്യും. അധ്യാപക അവാര്‍ഡുകളും മന്ത്രി വിതരണംചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷതവഹിക്കും. വിവിധ അവാര്‍ഡുകള്‍ ടൂറിസം പിന്നാക്ക ക്ഷേമവകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍, ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് എന്നിവര്‍ വിതരണംചെയ്യും.

No comments:

Post a Comment

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..