Thursday, October 13, 2011

പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് അറിവ് വളര്‍ത്തണം - മുല്ലനേഴി

പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് അറിവ് വളര്‍ത്തണമെങ്കില്‍ വായന വിപുലപ്പെടുത്തണമെന്ന് കവി മുല്ലനേഴി അഭിപ്രായപ്പെട്ടു.

ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനോദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതവിജയത്തിന് ഏകാഗ്രത അനിവാര്യമാണ്. അത് ഏത് ജോലിയിലാണെങ്കിലും അനിവാര്യമാണെന്നും മുല്ലനേഴി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സി. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ കണ്‍വീനര്‍ രാജേഷ് ചെമ്മലശ്ശേരി, ഹെഡ്മാസ്‌റ്റേഴ്‌സ് ഫോറം സെക്രട്ടറി ബെന്നി, മലപ്പുറം എ.ഇ.ഒ മുഹമ്മദ് ബഷീര്‍, പെരിന്തല്‍മണ്ണ എ.ഇ.ഒ വി.എം. ഇന്ദിര, ഡോ. ബാബു മുണ്ടേക്കോട്, മുഹമ്മദ്‌നിയാസ്, ബിജു വെങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.

2010-11 വര്‍ഷത്തെ മികച്ച ഉപജില്ലകള്‍, മികച്ച സ്‌കൂളുകള്‍, മികച്ച


പ്രിന്റഡ് മാഗസിന്‍ സംഘടിപ്പിച്ച വിദ്യാലയങ്ങള്‍, 100 ശതമാനം യൂണിറ്റ് പൂര്‍ത്തിയാക്കിയ ഉപജില്ലകള്‍, ഉപജില്ലയിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കിയ മികച്ച അധ്യാപകര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ്ദാനവും മുല്ലനേഴി നിര്‍വഹിച്ചു. തുടര്‍ന്ന് കോങ്ങാട് അച്യുത പിഷാരടിയും സംഘവും നയിച്ച തുള്ളല്‍ശില്‍പ്പം അരങ്ങേറി. വിദ്യാര്‍ഥികള്‍ക്കായി തുവ്വൂര്‍ കൃഷ്ണകുമാര്‍ പുറത്തിറക്കിയ ലളിതസംഗീതപാഠം സി.ഡി മുല്ലനേഴി പ്രകാശനം ചെയ്തു.

No comments:

Post a Comment

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..