Thursday, October 27, 2011

കൗതുകക്കാഴ്ചയായി പുരാവസ്തു പ്രദര്‍ശനം


ഴയകാല പ്രൗഢി വിളിച്ചോതുന്ന ഗൃഹോപകരണങ്ങളുടെയും ആയുധങ്ങളുടെയും കൗതുകക്കാഴ്ചയൊരുക്കി പുരാവസ്തു പ്രദര്‍ശനം. മഞ്ചേരി എച്ച്.എം.വൈ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെറിറ്റേജ് ക്ലബ്ബാണ് പ്രദര്‍ശനം ഒരുക്കിയത്. പഴയ നാണയങ്ങളും കറന്‍സികളും മുദ്രപത്രങ്ങളുമുള്‍പ്പെടെയുള്ള പുരാരേഖകളും പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. പഴയകാല കാമറ, താളിയോലകള്‍, ആദ്യകാല പോസ്റ്റ്കാര്‍ഡുകള്‍, വെള്ളിക്കോല്‍ തുടങ്ങി കൗതുകകരങ്ങളായ ഒട്ടേറെ വസ്തുക്കള്‍ പ്രദര്‍ശനത്തിലുണ്ട്.

പുരാവസ്തുക്കളുടെ ശേഖരമൊരുക്കിയ അനില്‍ തിരുവാലിക്കു പുറമെ ഹെറിറ്റേജ് ക്ലബ് അംഗങ്ങളും പ്രദര്‍ശന വസ്തുക്കളുമായി എത്തിയിരുന്നു. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര പ്രവൃത്തിപരിചയമേളയും ഇതോടനുബന്ധിച്ച് സ്‌കൂളില്‍ സംഘടിപ്പിച്ചു.

പ്രിന്‍സിപ്പല്‍ സി. കുഞ്ഞാലി പുരാവസ്തു പുരാരേഖ പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ കെ.പി അബ്ദുല്‍ബഷീര്‍ അധ്യക്ഷതവഹിച്ചു. ഡാനിഷ്. ടി.എ, ഇബ്രാഹിം ബാദുഷ, ഷബീബ്. കെ.പി, അക്ബറലി എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..